കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കം; സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരിന് ഇന്ന് തുടക്കമാകും. രാജസ്ഥാനിലെ ഉദയ്പൂരില്‍ വൈകിട്ട് മൂന്ന് മണിക്ക് സോണിയ ഗാന്ധിയുടെ അഭിസംബോധനയോടെയാണ് യോഗം ആരംഭിക്കുക.ഡല്‍ഹി സരോയ് രോഹില്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉദയ്പൂരിലേക്ക് ട്രെയിന്‍ കയറിയ രാഹുല്‍ഗാന്ധിയെ യാത്രയയക്കാന്‍ നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്. സോണിയ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദയ് പൂരില്‍ എത്തും. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാലാമത്തെ ചിന്തന്‍ ശിബിരിനാണിത്. സംഘടന, രാഷ്ട്രീയം, കാര്‍ഷികം, സാമൂഹ്യ നീതി, യുവത്വം, സാമ്ബത്തികം എന്നിങ്ങനെ ആറ് വിഭാഗങ്ങളായി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് അയക്കും. മണിക്കൂറുകള്‍ നീളുന്ന ചര്‍ച്ചയുടെ ഭാഗമായി പാര്‍ട്ടിയുടെ അലകും പിടിയും മാറ്റുന്ന നിര്‍ദേശങ്ങള്‍ ഉരുത്തിരിയും എന്നാണ് പ്രതീക്ഷ.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
കോണ്‍ഗ്രസ് നേതൃത്വം മാറുന്ന വിഷയത്തില്‍ ശിബിരത്തില്‍ ചര്‍ച്ച ഇല്ലെന്ന് നേതാക്കള്‍ പുറമേ പറയുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും
നെഹ്റു കുടുംബം അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്ന കപില്‍ സിബലിന്റെ കടുത്ത നിലപാടിനോട് ജി 23 ഗ്രൂപ്പില്‍ പോലും പൂര്‍ണ യോജിപ്പില്ല. വിമത ഗ്രൂപ്പിലെ മുകള്‍ വസ്നിക്, ഭൂപീന്ദര്‍ സി ഗ് ഹൂഡ എന്നിവരെ കൂടി കണ്‍വീനര്‍മാരാക്കിയാണ് സമിതികള്‍ രൂപീകരിച്ചത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam