റെയില്‍വെ ഇരട്ടപ്പാത നിര്‍മാണം; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വെ ഇരട്ടപ്പാത നിര്‍മാണം; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം പാതവഴി ഇന്ന് പകല്‍ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ആദ്യ ഘട്ടത്തില്‍ രാവിലെ 3 മുതല്‍ 6 മണിക്കൂര്‍ വരെയാണ് നിയന്ത്രണം. പുലര്‍ച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നാളെ മുതല്‍ 29 വരെ പൂര്‍ണമായി റദ്ദാക്കി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് ഇന്ന് മുതല്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ 10നും വൈകിട്ട് 4നും ഇടയിലുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

12 വരെ ആദ്യഘട്ടത്തില്‍ നിയന്ത്രിക്കുന്ന ട്രെയിനുകളുടെ പട്ടികയാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പുറത്തിറക്കിയത്. രണ്ടാം ഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും.