ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു ; മകൾ ഗുരുതരാവസ്ഥയിൽ

ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാങ്ങങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നു

ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു ; മകൾ ഗുരുതരാവസ്ഥയിൽ

ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. ഇടുക്കി പുറ്റടി സ്വദേശി രവീന്ദ്രൻ(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർദ്ധരാത്രി രാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാങ്ങങ്ങൾ കിടന്നിരുന്ന മുറിയിൽ തീ പടരുകയായിരുന്നു. തീ പിടുത്തത്തിൽ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊട്ടിതെറിച്ചു. ഷീറ്റുകൾ, മരണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പതിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ദമ്പതികൾ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ. മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വര്ഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസം എത്തിയത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. വണ്ടന്മേട് പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വികരിച്ചു. സയന്റിഫിക് വിദഗ്ധർ, സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിലേയ്ക് മാറ്റി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam