രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളില്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളില്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,157 പേര്‍ക്ക്.ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,82,345 ആയി ഉയര്‍ന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (തിങ്കളാഴ്ച വരെ) 0.70 ശതമാനവുമാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

രാജ്യത്ത് ഇന്നലെ മാത്രം 26 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 5,23,869 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,700ലധികം പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 4,25,38,976 ആയി.