ഉത്തര കൊറിയയില്‍ 'ആദ്യമായി' കോവിഡ് സ്ഥിരീകരിച്ചു.
മാസ്ക് ധരിച്ചാണ് കിം ജോങ് ഉന്‍ മാധ്യമങ്ങളെ കണ്ടത്.

ഉത്തര കൊറിയയില്‍ 'ആദ്യ' കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം മാസ്ക് ധരിച്ച് കിം ജോങ് ഉന്‍. രാജ്യത്ത് ആദ്യ കോവിഡ് സാന്നിധ്യം സ്ഥിരീകരിച്ച ശേഷം നടന്ന യോഗത്തിലാണ് കിം ജോങ് ഉന്‍ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ആളുകളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു കോവിഡ് കേസുപോലും രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് നോര്‍ത്ത് കൊറിയ അവകാശപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴില്‍ സ്ഥലങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
26 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയില്‍ ഭൂരിഭാഗം ആളുകളും വാക്സിന് ലഭിച്ചവരല്ല. രാജ്യത്തിന്റെ ആരോഗ്യമേഖല അവികസിതമായതിനാല്‍ സ്ഥിതി രൂക്ഷമായേക്കും.