രാജ്യത്ത് കോവിഡ് പ്രതിവാര കേസുകള്‍ ഇരട്ടിയായി

രാജ്യത്ത് കോവിഡ് പ്രതിവാര കേസുകള്‍ ഇരട്ടിയായി

രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.പത്ത് കോടി കൊവിഷീല്‍ഡ് ഡോസുകള്‍ ഉടന്‍ ഉപയോഗിക്കണമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് കണക്കില്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ദില്ലിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കോവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേര്‍ക്കാണ് ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്.

തലസ്ഥാനത്ത് കരുതല്‍ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വീണ്ടും ആളുകള്‍ എത്തി തുടങ്ങി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam