ക്രിപ്ടോ ഇടപാടുകള്‍ ഇനിമുതല്‍ ടെലഗ്രാമിലും
ടെലഗ്രാം വഴിയുള്ള ടോണ്‍കോയിന്‍ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമാണ്

സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കള്‍ക്ക് ക്രിപ്റ്റോ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ ടെലഗ്രാം. ടോണ്ഫൗണ്ടേഷന് കീഴിലുള്ള ടോണ്കോയിനുകളുടെ ടെലഗ്രാം വഴിയുള്ള ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യം ആയിരിക്കും. പുതിയ സജ്ജീകരണങ്ങളിലൂടെ ആപ്പിലൂടെ ബിറ്റ്കോയിനുകള്‍ വാങ്ങുന്നതിനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
550 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള നിയമപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സ്വന്തമായി ക്രിപ്റ്റോ ടോക്കണുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നത്. ഇതിന് പിന്നാലെയാണ് ടെലഗ്രാമില്‍ നിന്ന് സ്വതന്ത്രമായ ഒരു ക്രിപ്റ്റോ ടോക്കണുകള്‍ നിര്‍മ്മിക്കാന്‍ ടെലഗ്രാം സിഇഒ പവൽ ഡുറോവ് തീരുമാനിച്ചത്. പുതിയ മാറ്റങ്ങളിലൂടെ സന്ദേശങ്ങള്‍ അയക്കുന്ന പ്ലാറ്റ് ഫോമുകളില്‍ ക്രിപ്റ്റോ ഇടപാടുകള്‍ കൂടുതല്‍ ജനകീയമാകുമെന്ന വിലയിരുത്തലാണുള്ളത്.