റഷ്യ- യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച

യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി ചര്‍ച്ചയില്‍ പുരോഗതി ആഗ്രഹിക്കുന്നില്ലന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി

റഷ്യ- യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച

റഷ്യ- യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ മന്ത്രാലയത്തിലെ അംഗങ്ങള്‍ നിര്‍ദേശിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്.സമാധാന ചര്‍ച്ചകളില്‍ അമേരിക്ക അത്ര വലിയ തോതിലാണ് സ്വാധീനം ചെലുത്തുന്നതെന്നും ലാവ്‌റോവ് പറഞ്ഞു.
 റഷ്യ യുക്രൈനുമായി സമാധാന ചര്‍ച്ച തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി ചര്‍ച്ചയില്‍ പുരോഗതി ആഗ്രഹിക്കുന്നില്ലന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. കരിങ്കടലില്‍ റഷ്യന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സമാധാന ഉടമ്ബടികളില്‍ പുടിന്‍ ഒപ്പുവച്ചേക്കില്ല എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്‍റെ അഭിപ്രായ പ്രകടനം.അതേസമയം റഷ്യ - മല്‍ഡോവ് ഇടനാഴി നിര്‍മ്മിക്കുന്നതിനായി യുക്രൈന്‍റെ തെക്ക് ഭാഗം മുഴുവന്‍ നിയന്ത്രണത്തിലാക്കുക എന്നതാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.