മുഖ്യമന്ത്രിയുടെ ശ്രീലങ്ക സഹായ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഡി.എം.കെ എംപിമാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി തമിഴ്നാട്. ഡി.എം.കെ എംപിമാര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ചൊവ്വാഴ്ച ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണിത്.
ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാനുള്ള സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് നന്ദി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളതയും സൗഹൃദവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കനിമൊഴി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയിലേക്ക് ഭക്ഷ്യവസ്തുക്കളും അവശ്യ മരുന്നുകളും അയക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കോവിഡ് ആഘാതത്തിനുപുറമെ ഭരണനിര്‍വഹണത്തിലെ പിഴവും നികുതി വെട്ടിക്കുറച്ചതും മൂലം ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. വിദേശ കടം കുമിഞ്ഞുകൂടിയതും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ധന വിലവര്‍ധനവും ക്ഷാമവും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.