കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതില്‍ അന്തിമ തീരുമാനം അന്വേഷണ സംഘം ഇന്ന് എടുത്തേക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നല്‍കിയേക്കും. കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പെടുക.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
പ്രൊജക്ടര്‍ ഉപയോഗിച്ചു ഡിജിറ്റല്‍ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും ഉള്‍പ്പെടെ കാണിച്ചും കേള്‍പ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടത്. കാവ്യയുടെ മൊഴികള്‍ ക്യാമറകളില്‍ പകര്‍ത്തുകയും വേണം. എന്നാല്‍ ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ചോദ്യം ചെയ്യാതിരുന്നത്.