പേസ് ബോളർമാർ പരാജയം; മുൻ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്
വിശ്വസ്തനായ ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള പേസ് ബോളിങ് നിര നിറം മങ്ങിയതോടെയാണ് മുംബൈയുടെ പ്രകടനം താഴേക്ക് പോയത്

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികളിൽ നട്ടം തിരിയവെ വെറ്ററൻ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈയുടെ മുൻ താരവും നിലവിൽ ഐപിഎല്ലിന്റെ കമന്റേറ്ററുമായ ധവാൻ കുൽക്കർണിയെയാണ് മുംബൈ ടീമിലേക്കെത്തിച്ചത്. മുംബൈ ടീമിനൊപ്പം ചേർന്ന കുൽക്കർണി ബോയോ ബബിളിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്. ശേഷം പരിശീലനം ആരംഭിക്കുന്ന താരത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ബോളർമാരുടെ ഫോമില്ലായ്മയാണ് തുടർ തോൽവികളുടെ കാരണമായി മുംബൈ ചൂണ്ടിക്കാട്ടുന്നത്. വിശ്വസ്ത ബോളറായ ജസ്പ്രീത് ബുംറ കൂടി ഈ സീസണിൽ നിറം മങ്ങിയതോടെ മുംബൈയുടെ പ്രകടനം താഴേക്ക് പോയി. എട്ട് മത്സരങ്ങളിൽ നിന്ന് 229 റണ്‍സ് വഴങ്ങിയ ബുംറക്ക് വെറും അഞ്ച് വിക്കറ്റുകൾ മാത്രമാണ് സീസണിൽ നേടാനായത്. കൂടാതെ മറ്റ് പേസർമാരായ ജയദേവ് ഉനദ്ഘട്ട്, ബേസിൽ തമ്പി, ഡാനിയൽ സാംസ് തുടങ്ങിയവരും തീർത്തും പരാജയമായി മാറി.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
അതേസമയം 33 കാരനായ കുൽക്കർണിയെ ഇത്തവണ താരലേലത്തിൽ ആരും സ്വന്തമാക്കിയിരുന്നില്ല. പിന്നാലെയാണ് താരം ഐപിഎല്ലിന്റെ കമന്ററി പാനലിന്റെ ഭാഗമായത്. രഞ്ജി ട്രാഫിയിൽ മുംബൈ ടീമിൽ സ്ഥിരാംഗമായ കുൽക്കർണി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകൾക്കായി പന്തെറിഞ്ഞിട്ടുണ്ട്. ഐപിഎല്ലിൽ 92 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.