ദിലീപ് ക്ഷണിച്ചിട്ടല്ല പോയത് ; രഞ്ജിത്

ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല.

ദിലീപ് ക്ഷണിച്ചിട്ടല്ല പോയത് ; രഞ്ജിത്

ഫിയോക്കിന്റെ ജനറൽ ബോഡിയ്ക്കിടെ ദിലീപും രഞ്ജിത്തും ഒന്നിച്ച് വേദി പങ്കിട്ടത് വാർത്താപ്രാധാന്യം നേടുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും ഫിയോക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനാണ് രഞ്ജിത്ത് എത്തിയത്.

ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും ദിലീപ് അല്ല തന്നെ ക്ഷണിച്ചതെന്നും പരിപാടിയ്ക്ക് ശേഷം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്ത് വ്യക്തമാക്കി. “ഇവിടുത്തെ തിയേറ്റർ ഉടമകളുടെ സംഘടനയാണ് ഫിയോക്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആവുന്നതിനു മുൻപും തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല.”ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത് കൊച്ചിയിലെത്തിയത്.

സംഘടനയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തുക ഉൾപ്പെടെയുള്ള തീരുമാനം എടുക്കാനാണ് ഫിയോക് ഇന്ന് കൊച്ചിയിൽ ജനറൽ ബോഡി ചേർന്നിരിക്കുന്നത്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും അതാത് സ്ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടവും നീക്കം ചെയ്തേക്കും.ജനറൽ ബോഡി കൊച്ചിയിൽ നടന്നു വരികയാണ്. ജനറൽ ബോഡി തീരുമാനങ്ങൾ വൈകിട്ട് നാലു മണിയോടെ ഫിയോക് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ട്.