ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തില്‍വിട്ടു

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെ ജാമ്യത്തില്‍ വിട്ടു.ഇലക്ട്രോണിക് തെളിവുകള്‍ അടക്കം നശിപ്പിച്ച കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൊലീസ് അവകാശപ്പെടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളെ പറ്റി തനിക്കറിയില്ലെന്ന് ശരത് പ്രതികരിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇന്നലെ ഉച്ചയോടെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്നും ശരത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് ആരോപണം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് ശരത്.