ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ഇന്നലെ ഏഴു മണിക്കൂറിലേറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു.

ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ക്രൈംബാഞ്ച് ഇന്നും ചോദ്യം ചെയ്യും.ഇന്നലെ ഏഴു മണിക്കൂറിലേറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നും ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബിലാണു ചോദ്യം ചെയ്യല്‍.

നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് മൊഴിനല്‍കിയതായാണു പുറത്തുവന്ന വിവരം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴിനല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് കോടതിക്കു കൈമാറിയ ഫോണുകളിലെ വിവരങ്ങള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ചോദ്യംചെയ്യല്‍.