വിജയ് ബാബുവിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ഉളളതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

വിജയ് ബാബുവിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര

പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ഉളളതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടിയ കേസ് ഒത്തുതീപ്പാക്കിയതാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. മനോരമ ന്യൂസ് കൌണ്ടർ പോയിന്റ് ചർച്ചയിലാണ് വിജയ് ബാബുവിന്റെ പ്രതികരണം.

എഎംഎംഎ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹൻലാലും ഇടവേള ബാബുവും അടക്കമുളളവർ പ്രതികരിക്കാത്തതിനെതിരെയും ബൈജു കൊട്ടാരക്കര രൂക്ഷ വിമർശനം ഉന്നയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെ: '' വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം, അറിയില്ല. പോയിട്ടുണ്ടെങ്കില്‍ ആ കുട്ടി വ്യക്തമായി ഒരു കാര്യം പറയുന്നുണ്ട്, തന്റെ നഗ്ന വീഡിയോ വിജയ് ബാബുവിന്റെ കയ്യിലുണ്ടെന്നും അത് കാണിച്ച് പീഡിപ്പിച്ചുവെന്നും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയില്‍ വന്ന് പറയട്ടെ.

മലയാള സിനിമയിലെ എഎംഎംഎ എന്ന സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ് വിജയ് ബാബു. ദിലീപ് എഎംഎംഎയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫിയോകിലും അടക്കം അംഗമായിരുന്നു. ഫിയോക് ഇപ്പോഴും ദിലീപിനെ ആജീവനാന്ത ചെയര്‍മാനായി വെച്ച് കൊണ്ടിരിക്കുന്നു. എഎംഎംഎയില്‍ നിന്ന് ദിലീപിനെ പുറത്താക്കണം എന്ന് പറഞ്ഞപ്പോള്‍ ഗണേഷും മുകേഷുമൊക്കെ കിടന്ന് ആക്രോശിച്ചു.