മാവിന് തൈ നടുന്നതിൽ തർക്കം ; അമ്മയേയും അച്ഛനേയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍
സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി അനീഷ് കീഴടങ്ങുകയായിരുന്നു.

തൃശ്ശൂര്‍: വീട്ടുമുറ്റത്ത് മാവിന് തൈ നടുന്നതുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയേയും അച്ഛനേയും തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മകന് അറസ്റ്റില്‍. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ്
തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് അനീഷ് അച്ഛന് കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) കൊലപ്പെടുത്തിയത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ നട്ടു. അതു കണ്ട് കുപിതനായി വന്ന അനീഷ് അത് പറിച്ചെറിഞ്ഞു. ഇതോടെ അമ്മയും മകനും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന് സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതല്‍ കുപിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. പ്രാണരക്ഷാര്‍ഥം ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടില്‍ കയറി അവിടെനിന്ന് വലിയ വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടര്ന്നു. റോഡിലൂടെ ഓടുകയായിരുന്ന ഇരുവരെയും വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തില്‍ പലയിടങ്ങളില്‍ വെട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
മരണം ഉറപ്പാക്കിയ അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടില്‍ കയറി ഷര്‍ട്ടിട്ട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദപഠനത്തിനുശേഷം കുറേവര്‍ഷം അനീഷ് വിദേശത്തായിരുന്നു. അഞ്ചുവര്‍ഷംമുമ്പാണ് തിരിച്ചെത്തിയത്. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി അനീഷ് കീഴടങ്ങുകയായിരുന്നു.