യുഎൻ ഏജൻസികൾ വഴിയുള്ള കോവാക്‌സിൻ വിതരണം നിർത്തി

യുഎൻ ഏജൻസികൾ വഴിയുള്ള കോവാക്‌സിൻ വിതരണം നിർത്തി

ഡല്‍ഹി: യു.എന്‍ ഏജന്‍സികള്‍ വഴിയുള്ള കോവാക്സിന്‍ വിതരണം നിർത്തലാക്കി.കോവാക്സിന്‍റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധനയില്‍ കണ്ടെത്തി.പോരായ്മകള്‍ പരിഹരിക്കണമെന്ന് WHO ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍.

താല്‍ക്കാലികമായി കയറ്റുമതി നിരോധിച്ചതോടെ കോവാക്സിന്‍ വിതരണത്തില്‍ തടസം നേരിടും. ഡബ്ല്യൂ.എച്ച്‌.ഒ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനായി വാക്സീന്‍ ഉല്‍പ്പാദനം കുറയ്ക്കുകയാണെന്ന് കമ്ബനി അറിയിച്ചു. മാര്‍ച്ച്‌ 14-22 വരെ ഡബ്ല്യൂ.എച്ച്‌.ഒ കമ്ബനിയുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍ദേശം ഇറക്കിയിരിക്കുന്നത്. വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിലനില്‍ക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും ഭാരത് ബയോടെക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മികച്ച ഉത്പാദന നടപടിക്രമങ്ങള്‍ പാലിക്കാന്‍ കമ്ബനി ബാധ്യസ്ഥരാണെന്ന് ഡബ്ല്യൂ.എച്ച്‌.ഒ വ്യക്തമാക്കി