ഷോക്ക് ഭയക്കേണ്ട; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് സ്കൈ ലിഫ്റ്റ് വരുന്നു

കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലിക്കിടയിലുള്ള അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജോലി സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ സ്കൈ ലിഫ്റ്റ് സംവിധാനം.എറണാകുളം ഡിവിഷന് കീഴിലാണ് ജില്ലയില്‍ പരീക്ഷണാര്‍ഥത്തില്‍ സ്കൈലിഫ്റ്റ് ( ഏരിയല്‍ ലിഫ്റ്റ്) സജ്ജമാക്കിയിരിക്കുന്നത്. ജോലിക്കിടെ വൈദ്യുതാഘാതമേല്‍ക്കുന്ന സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാന്‍ സ്കൈലിഫ്റ്റ് വഴി കഴിയുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
മഴയിലും വെയിലിലുമൊക്കെ പോസ്റ്റിന്റെ മുകളില്‍ കയറി വളരെ വേഗത്തില്‍ തകരാറുകള്‍ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാണ്. ലിഫ്റ്റ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ സുരക്ഷിതമായി ജോലികള്‍ ചെയ്യാന്‍ കഴിയും.
വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ലിഫ്റ്റ് യഥേഷ്ടം തിരിക്കാനും ചലിപ്പിക്കാനും കഴിയും. ലിഫ്റ്റിന് മുകളില്‍ ഒരു ബക്കറ്റ് മാതൃകയില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയും. പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഓപറേറ്ററുണ്ടാകും. ഇപ്പോള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു ഓപറേറ്ററെ നിയമിച്ചിട്ടുണ്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഇദ്ദേഹത്തിന് പരിശീലനം നല്‍കിയിട്ടുണ്ട്. ഒരു ലിഫ്റ്റിന് 18 മുതല്‍ 20 ലക്ഷം വരെ തുക വരും. നിലവില്‍ എറണാകുളം ഡിവിഷനില്‍ ഒരു ലിഫ്റ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 25 എണ്ണം വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സുരക്ഷിത ജോലി സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുനിത ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു.