കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു: ട്രെയിനുകളുടെ സമയക്രമം മാറും

കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു: ട്രെയിനുകളുടെ സമയക്രമം മാറും

ജൂണ്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ ജൂണ്‍ രണ്ടാം വാരത്തോടെ നേരിയ മാറ്റമുണ്ടാകുക.ക്രോസിങ്‌ ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടും. കോട്ടയം വഴിയുള്ള ഇരട്ടപ്പാത മേയ് 29-ന്‌ കമ്മീഷന്‍ ചെയ്യുമെങ്കിലും കോട്ടയത്ത്‌ യാര്‍ഡിന്റെ നവീകരണം ബാക്കിയുണ്ട്‌.

പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാവുന്ന സാഹചര്യമൊരുങ്ങിയാല്‍ പകല്‍ ഓടുന്ന വേണാട്‌, പരശുറാം തുടങ്ങിയ എക്സ്‌പ്രസ്‌ ട്രെയിനുകളുടെ സമയം മാറും. നിലവില്‍, പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നിശ്ചയിച്ച ക്രമത്തില്‍ത്തന്നെയാണ്‌ മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു