'മുട്ട്‌ വിറയ്‌ക്കുന്നുണ്ട്‌.. കാരണം കാമറയ്‌ക്ക് പിന്നില്‍ വാപ്പച്ചിയാണ്..'

ദുല്‍ഖറിനെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി. വാപ്പച്ചിയുടെ ചിത്രങ്ങള്‍ക്ക്‌ രസകരമായ അടിക്കുറിപ്പുമായി ദുല്‍ഖര്‍.

'മുട്ട്‌ വിറയ്‌ക്കുന്നുണ്ട്‌.. കാരണം കാമറയ്‌ക്ക് പിന്നില്‍ വാപ്പച്ചിയാണ്..'

മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ക്ക്‌ രസകരമായി അടിക്കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍. നടന്‍ എന്നതിലുപരി മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് മമ്മൂട്ടിയെന്ന്‌ ഏവര്‍ക്കും അറിയാം. പല താരങ്ങളെയും കാമറയില്‍ പകര്‍ത്തി അത്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തിട്ടുണ്ട്‌. ഇത്തവണ സ്വന്തം മകന്‍റെ ചിത്രം തന്നെയാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌. ഒപ്പം രസകരമായ അടിക്കുറിപ്പും പങ്കുവച്ചിട്ടുണ്ട്‌. 'ക്യാമറയിലേക്ക്‌ നോക്കടാ എന്ന്‌ പറയുന്നത്‌ വാപ്പച്ചി ആയതുകൊണ്ട്‌ അനുസരിക്കാതെ തരമില്ല' എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്‌.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

'കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക്‌ നോക്കടാ എന്ന്‌ പറയുന്നത്‌ വാപ്പച്ചി ആകുമ്പോള്‍ അനുസരിക്കാതെ തരമില്ലല്ലോ.. കാമറയ്‌ക്ക്‌ പിന്നില്‍ നില്‍ക്കുന്നത്‌ അദ്ദേഹമായത്‌ കൊണ്ട്‌ എന്‍റെ മുട്ട് വിറയ്‌ക്കുന്നുണ്ട്‌.'- ഇപ്രകാരമാണ് ദുല്‍ഖര്‍ കുറിച്ചത്‌. മൂന്ന്‌ ചിത്രങ്ങളാണ്‌ ദുല്‍ഖര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്‌. കറുപ്പും ചുവപ്പും കോമ്പിനേഷനിലുള്ള ഷര്‍ട്ടില്‍ അതീവ സുന്ദരനായാണ്‌ ചിത്രത്തില്‍ ദുല്‍ഖറിനെ കാണാനാവുക. ചിത്രങ്ങള്‍ പങ്കുവച്ച്‌ നിമിഷ നേരം കൊണ്ട്‌ തന്നെ പോസ്‌റ്റ്‌ വൈറലായി.