പ്രസംഗത്തിനിടെ സവര്‍ക്കറെ 'ജീ' എന്നു വിളിച്ച്‌ പിന്നാലെ സ്വയം തിരുത്തി രാഹുല്‍ ഗാന്ധി.

ജീ' എന്ന വിളിക്ക് അര്‍ഹനല്ല സവര്‍ക്കര്‍ എന്നായിരുന്നു രാഹുലിന്റെ വിശദീകരണം

പ്രസംഗത്തിനിടെ സവര്‍ക്കറെ 'ജീ' എന്നു വിളിച്ച്‌ പിന്നാലെ സ്വയം തിരുത്തി രാഹുല്‍ ഗാന്ധി.

പ്രസംഗത്തിനിടെ സവര്‍ക്കറെ 'ജീ' എന്നു വിളിച്ച്‌ പിന്നാലെ സ്വയം തിരുത്തി രാഹുല്‍ ഗാന്ധി.ജീ' എന്ന വിളിക്ക് അര്‍ഹനല്ല സവര്‍ക്കര്‍ എന്നായിരുന്നു രാഹുലിന്റെ വിശദീകരണം. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ രാജു എഡിറ്റ് ചെയ്ത ദലിത് ട്രൂത്ത് എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ രൂക്ഷവിമര്‍ശനം.

ആളുകളെ ബഹുമാനിക്കുന്നത് തന്റെ സംസ്‌കാരമാണ്. എന്നാല്‍ സവര്‍ക്കറെ ജീ എന്ന് വിളിക്കാന്‍ പാടില്ല. ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചത് താനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്‌ലിമിനെ മര്‍ദിച്ചപ്പോഴായിരുന്നു എന്ന് എഴുതിയയാളാണ് സവര്‍ക്കര്‍. അങ്ങനെയുള്ളയാള്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യെ കളിയാക്കി 'റേപ് ഇന്‍ ഇന്ത്യ' എന്ന് പ്രയോഗിച്ച രാഹുല്‍ ഗാന്ധി അതിന്റെ തുടര്‍ച്ചയായി സംഘപരിവാറിന്റെ സൈദ്ധാന്തിക വിഗ്രഹമായ വീര്‍ സവര്‍ക്കറെ പരിഹസിച്ചതും വിവാദമായിരുന്നു. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായതിനെ ഓര്‍മ്മിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.