സാമ്പത്തിക സഹകരണ കരാര്‍: യു.എ.ഇ സംഘം ഇന്ന് ഇന്ത്യയില്‍

ഫെബ്രുവരിയില്‍ ഒപ്പുവെച്ച ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സി.ഇ.പി.എ) ഭാഗമായി യു.എ.ഇ സംഘം ഇന്ന് ഇന്ത്യയിലെത്തും.യു.എ.ഇ സാമ്ബത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന എന്നിവരുടെ നേതൃത്വത്തിലുള്ള 80 അംഗ സംഘമാണ് എത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യ വ്യാപാര മേഖലയിലെ പ്രതിനിധികളുമുണ്ടാകും. ഡല്‍ഹിയിലും മുംബൈയിലുമായി യോഗങ്ങളും കൂടിക്കാഴ്ചകളും നടക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ശതകോടിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ മേയ് ഒന്നിനാണ് നിലവില്‍ വന്നത്. അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതടക്കമുള്ള നടപടികള്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നികുതിയില്ലാതെ ആദ്യ ചരക്ക് യു.എ.ഇയില്‍ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് സംഘം ഇന്ത്യയില്‍ എത്തുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഇന്ത്യയിലെ നിക്ഷേപസാധ്യത പഠിക്കുക എന്നത് സംഘത്തിന്റെ ലക്ഷ്യമാണ്. വ്യവസായിക ഉല്പാദനം, സിവില്‍ ഏവിയേഷന്‍, സാമ്പത്തിക സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ, ഗതാഗതം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍, കാര്‍ഷിക സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയവയിലെ സഹകരണം ചര്‍ച്ചയാവും. ഇന്ത്യയിലെ മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ സ്ഥാപന മേധാവികള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.