എടക്കാട് സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ലെന്ന് എം.വി ജയരാജന്‍

എടക്കാട് സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ലെന്ന് എം.വി ജയരാജന്‍

കണ്ണൂരിലെ നടാലില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് നിഷേധിച്ച്‌ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സിപിഎം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടില്ല. പ്രശ്‌നം ഉണ്ടാക്കിയത് മൊബൈല്‍ സമരക്കാരായ കോണ്‍ഗ്രസുകാരാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോണ്‍ഗ്രസുകാര്‍ കൊലവിളി നടത്തി. തടയാന്‍ പരിശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടി വന്നു. പൊലീസ് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് വസ്തുത അറിയാതെയാണ്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

എടക്കാട് നടാല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ ഉദ്യേഗസ്ഥര്‍ കല്ലിടുമ്ബോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. കല്ല് പറിക്കാന്‍ തുടങ്ങുമ്ബോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്നായിരുന്നു സംഘര്‍ഷം.

അതേസമയം, എടക്കാട്‌ഇന്ന് കെ റെയില്‍ സര്‍വേ നടത്തില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam