തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു;

തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു;

തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങള്‍ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്.ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച്‌ നേരങ്ങള്‍ക്ക് ശേഷം തളച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പൂരത്തില്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് വിരണ്ടത് . ജനങ്ങള്‍ വന്‍തോതില്‍ എത്തി തുടങ്ങാത്തതിനാല്‍ അപകടമൊഴിവാക്കിക്കൊണ്ട് ആനയെ തളക്കാനായി. നിരവധി പേര്‍ ആനയെ പിന്തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. എലിഫന്റ് ടാസ്‌ക് ഫോഴ്സെത്തിയാണ് ആനയെ തളച്ചത്. തളച്ച ആനയെ പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ ആനയെ തളച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.