ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്.
ലിവർപുൾ മാഞ്ചസ്റ്റർ സിറ്റിയുമായി പോയിൻറ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് .

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്. ലിവർപുൾ
മാഞ്ചസ്റ്റർ സിറ്റിയുമായി പോയിൻറ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് .
സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി ലിവർപുൾ കുറച്ചു.
പതിമൂന്നാം മിനിറ്റിൽ നഥാൻ റെഡ്മോണ്ടിലൂടെ സതാംപ്ടണാണ് ആദ്യം ലീഡെടുത്തത്.
പതറാതെ പൊരുതിയ ലിവർപുൾ തക്കുമി മിനാമിനോ (27), ജോയൽ മാറ്റിപ് (67) എന്നിവരുടെ ഗോളിലൂടെ വിജയം പിടിച്ചെടുത്തു.
ലീഗിൽ ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കെ കിരീട പോരാട്ടം സൂപ്പർ ക്ലൈമാക്സിൽ എത്തി നിൽക്കുകയാണ്. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റുണ്ട്. 37 മത്സരങ്ങളിൽ 89 പോയിന്റുമായി ലിവർപുൾ തൊട്ടടുത്താണ്.
ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരമാണ് സിറ്റിക്ക് ഇനി ശേഷിക്കുന്നത്. അവസാന മത്സരത്തിൽ ലിവർപൂൾ ആൻഫീൽഡിൽ വോൾവ്സിനെയാണ് നേരിടുന്നത്. ജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം. എന്നാൽ ലിവർപുളിന് വിജയം മാത്രം പോരാ, സിറ്റി ജയിക്കാതിരിക്കുകയും വേണം.