സുബൈര്‍ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

സുബൈര്‍ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും.കേസില്‍ അറസ്റ്റിലായ രമേഷ്, ശരവണന്‍, ആറുമുഖന്‍ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നതും ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇതിനിടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ കൊലയാളി സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തെതെങ്കിലും കൊലയാളി സംഘത്തിലെ ആറു പേരില്‍ മൂന്നു പേര്‍ മാത്രമാണ് പിടിയിലായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam