മരണംപോലും ആഘോഷിക്കുന്ന പ്രവാസികൾ | NARADA NEWS

ഒരു രാഷ്ട്രീയ കൊലപാതകം നടന്നു എന്ന ന്യൂസ് വന്നു കഴിഞ്ഞാൽ അതിനു താഴെ വരുന്ന കമന്റുകൾ ഞെട്ടിക്കുന്നതാണ്. മരിച്ചവരെ വീണ്ടും കൊല്ലുന്ന രീതിയാണ്. മരണപ്പെട്ടവർക്കും ഒരു കുടുംബം ഉണ്ടെന്നും അവരും ഇതെല്ലാം കാണുന്നുണ്ടാകുമെന്നും ആരും ഓർക്കുന്നില്ല. ഒരു വിഭാഗത്തിൽ പെട്ടവൻ കൊല്ലപ്പെട്ടു എന്ന് കേൾക്കുമ്പോൾ കൊന്നവന്റെ വിഭാഗത്തിലുള്ളവർ അത് ആഘോഷിക്കുകയാണ്, എന്തോ വലിയ കാര്യം നേടിയതുപോലെ.