ആസാമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. 20 ജില്ലകളിലായി രണ്ടു ലക്ഷത്തോളം പേരെയാണു പ്രളയക്കെടുതി ബാധിച്ചത്.

പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായി. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് വിവിധ മേഖലകളിലേക്കുള്ള ട്രെയിൻ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

ദിസ്പൂർ: ആസാമിൽ വെള്ളപ്പൊക്കം  രൂക്ഷമായി തുടരുന്നു. 20 ജില്ലകളിലായി രണ്ടു  ലക്ഷത്തോളം പേരെയാണു പ്രളയക്കെടുതി ബാധിച്ചത്.  652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്.

പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായി. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് വിവിധ മേഖലകളിലേക്കുള്ള ട്രെയിൻ ഗതാഗതവും  സ്തംഭിച്ചിരിക്കുകയാണ്.

സൈന്യത്തിനും അർധസൈനിക വിഭാഗത്തിനും കേന്ദ്രദുരന്ത നിവാരണ സേനക്കും പുറമെ സംസ്ഥാന ദുരന്തനിവാരണ സേനയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.