ഇനി ബാഴ്സയുടെ ഊഴം

ബാഴ്സലോണ ഇന്ന് യൂറോപ്പ ക്വാർട്ടറിൽ എതിരാളികൾ ഫ്രാങ്ക്ഫർട്ട്

ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിനിറങ്ങും. ജർമ്മനിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനെയാണ് ബാഴ്സലോണ നേരിടേണ്ടത്. പ്രീക്വാർട്ടറിൽ ഗലാറ്റസറെയ്‌ക്കെതിരെ 2-1ന്റെ അഗ്രഗേറ്റ് വിജയം നേടിയാണ് ബാഴ്സലോണ ക്വാർട്ടറിൽ എത്തുന്നത്‌. ഫ്രാങ്ക്ഫർടാവട്ടെ റയൽ ബെറ്റിസിനെ മറികടന്നാണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.

ഫ്രാങ്ക്ഫർട്ട് തോൽവിയറിയാതെ ആറ് മത്സരങ്ങൾ എന്ന റെക്കോർഡുമായാണ് ബാഴ്സയിലേക്ക് എത്തുന്നത്. പക്ഷെ അവരുടെ അവസാനത്തെ മൂന്ന് മത്സരങ്ങൾ സമനിലയായിരുന്നു. മാത്രമല്ല അവർക്ക് അവസാന ഏഴ് ഹോം മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിക്കാനുമായത്.

ബാഴ്സലോണ 13 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് ജർമ്മനിയിലേക്ക് പോകുന്നത്‌. ബാഴ്സലോണക്ക് ഒപ്പം ഇന്ന് ഡിപായ് ഉണ്ടാകില്ല.  മത്സരം ഇന്ന് രാത്രി 12.30ന് തത്സമയം സോണി ലൈവിലും സോണി സ്പോർട്സ് ചാനലുകളിലും കാണാം‌.