ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച് ഫിയോക്
. ധാരണകളും വാസ്ഥകളും ലംഘിച്ചാണ് സിനിമ ഒടിടി ക്ക്നൽകിയതെന്നായിരുന്നു ഫിയോകിൻ്റെ ആരോപണം.

കൊച്ചി: നടൻ ദുൽഖർ സൽമാന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.ദുൽഖറിൻ്റെ നിർമാണ കമ്പനിയായ വേഫെയറർ നൽകിയ വിശദീകരണം തൃപ്തികരമാണന്ന് കണ്ടാണ്നടപടി പിൻവലിച്ചത്.'സല്യൂട്ട്' എന്ന ചിത്രം ഒടിടി യിൽ റിലീസ് ചെയ്യാൻ നിർമാണ കമ്പനി തീരുമാനിച്ചതിന് പിന്നാലെയാണ് ഫിയോക്ദുൽഖർ സൽമാന് വിലക്കേർപ്പെടുത്തിയത്. ധാരണകളും വാസ്ഥകളും ലംഘിച്ചാണ് സിനിമ ഒടിടി ക്ക്നൽകിയതെന്നായിരുന്നു ഫിയോകിൻ്റെ ആരോപണം.
ജനുവരി 14 ന് ചിത്രം തീയറ്ററിൽ റിലീസ് ചെയ്യാനും കരാർ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ധാരണക്ക് വിരുദ്ധമായി സിനിമ 18 ന് ഒടിടി യിൽ എത്തിയെന്നുമാണ് സംഘടനയുടെ ആരോപണം.