ലോക്സഭാ സ്പീക്കറുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; മൂന്ന് പേര് അറസ്റ്റില്‍

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.ഓം ബിര്‍ളയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ചത്. ഇതുസംബന്ധിച്ച് സപീക്കറുടെ ഓഫിസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ ഒഡീഷ പൊലീസാണ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
'ചില കുബുദ്ധികള്‍ എന്റെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും സന്ദേശങ്ങള്‍ അയച്ചു. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. 7862092008, 9480918183, 9439073870 എന്നീ നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍/സന്ദേശങ്ങള്‍ ദയവായി അവഗണിക്കുക, എന്റെ ഓഫിസിനെ അറിയിക്കുക" എന്ന് സ്പീക്കര്‍ ട്വീറ്റ് ചെയ്തു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
കഴിഞ്ഞ മാസം, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരില്‍ ഒരാള്‍ സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ച് വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു.