കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തി

ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനകം ശമ്പളം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തി

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി തിരിക്കിട്ട നീക്കങ്ങള്‍ തുടങ്ങി. ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനകം ശമ്പളം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. വിഷയത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയും കൂടിയാലോചന നടത്തി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഗതാഗതമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ എത്ര രൂപ സമാഹരിക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനോട് ആരാഞ്ഞു. അധിക ധനസഹായം കണ്ടെത്തുന്നതിനും വായ്പയ്ക്ക് ഈടു നില്‍ക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മുഖ്യമന്ത്രിയെ കണ്ടെങ്കിലും കൃത്യമായ ഉറപ്പുകള്‍ ലഭിച്ചില്ല. ശമ്പളം വൈകിയതോടെ സി.ഐ.ടി.യു യൂണിയന്‍ ഈ മാസം 20 ന് സമരം പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സി.ഐ.ടി.യുവിന്റെ മുന്നറിയിപ്പ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അതിനിടെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സിഐടിയു സമരം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുവദിച്ച 445 കോടി രൂപ ഉപയോഗിച്ച്‌ കെസ്വിഫ്റ്റിന് കീഴില്‍ 700 സിഎന്‍ജി ബസുകള്‍ പത്തു മാസത്തിനകം വാങ്ങാനാണ് ലക്ഷ്യമിടുന്നത്.