സാമ്പത്തിക പ്രതിസന്ധി; സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള നിർദ്ദേശം പരിഗണനയിൽ:

സാമ്പത്തിക പ്രതിസന്ധി; സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള നിർദ്ദേശം പരിഗണനയിൽ:

 സർക്കാർ ജീവനക്കാരുടെ ശമ്പളം  മുടങ്ങുന്ന വിധത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. കേന്ദ്രത്തോട് കടമായി ചോദിച്ച 4000 കോടി രൂപ ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണമെന്ന നിർദ്ദേശം ധന വകുപ്പിനു മുന്നിലുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അങ്ങനെയൊരു കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കഴിഞ്ഞ മാസം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയാണ് സർക്കാർ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയത്. 25 ലക്ഷത്തിൽ അധികം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാമ്പത്തിക വർഷം ഒന്നിലധികം തവണ കടമെടുക്കാനുള്ള അപേക്ഷ നൽകിയെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ല. പലപ്പോഴായി 4000 കോടി രൂപ റിസർവ് ബാങ്ക് ഷെഡ്യൂൾ ചെയ്തെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. മുൻ വർഷങ്ങളിലെ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കൊവിഡ് കാലത്ത് അനുവദിച്ച വായ്പയുടെ വിനിയോഗത്തെക്കുറിച്ചും മുൻ വർഷങ്ങളിലെ കടം സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകളെക്കുറിച്ചും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനു മറുപടി നൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. 32,425 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി. ഇത് ഏപ്രിൽ ആദ്യം അനുവദിക്കുകയാണ് പതിവെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിസർവ് ബാങ്ക് വായ്പാ കലണ്ടർ പ്രകാരം ഏപ്രിൽ 19-ന് 1000 കോടി രൂപ, മെയ് രണ്ടിന് 2000 കോടി രൂപ, മെയ് 10ന് ആയിരം കോടി രൂപ എന്നിങ്ങനെ കടമെടുക്കാനായിരുന്നു കേരളത്തിന്റെ നീക്കം.