സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കക്ക് അവശ്യ സാധനങ്ങള്‍ നല്‍കി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്

സാമ്പത്തിക പ്രതിസന്ധി;  ശ്രീലങ്കക്ക്  അവശ്യ സാധനങ്ങള്‍ നല്‍കി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കക്ക് അരിയും മരുന്നും ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ നല്‍കി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്.ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. എഐഎഡിഎംകെയും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രമേയം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെയും തമിഴ്‌നാട്ടിലെ ജനം ശ്രീലങ്കക്ക് നല്‍കുന്ന സഹായത്തേയും ബിജെപി സംസ്‌ഥാന ഘടകം സ്വാഗതം ചെയ്‌തു. പ്രമേയത്തിന് പിന്തുണ അറിയിച്ച എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം ശ്രീലങ്കന്‍ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam