നാറ്റോ സഖ്യത്തിൽ ചേരാൻ ഫിൻലൻഡും സ്വീഡനും ഇന്ന് അപേക്ഷ സമർപ്പിക്കും

അപേക്ഷയിൽ സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻഡെ ചൊവ്വാഴ്ച ഒപ്പിട്ടു. നാറ്റോയിൽ ചേരാനുള്ള ഭരണനേതൃത്വത്തിന്‍റെ തീരുമാനത്തിന് ഫിൻലൻഡ് പാർലമെൻറ് അംഗീകാരം നൽകി.

നാറ്റോ സഖ്യത്തിൽ ചേരാൻ ഫിൻലൻഡും സ്വീഡനും ഇന്ന് അപേക്ഷ സമർപ്പിക്കും

സ്റ്റോക്ക്ഹോം: നാറ്റോ സഖ്യത്തിൽ ചേരാൻ ഫിൻലൻഡും സ്വീഡനും ഇന്ന് അപേക്ഷ സമർപ്പിക്കും.  അപേക്ഷയിൽ സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻഡെ ചൊവ്വാഴ്ച ഒപ്പിട്ടു. നാറ്റോയിൽ ചേരാനുള്ള ഭരണനേതൃത്വത്തിന്‍റെ തീരുമാനത്തിന് ഫിൻലൻഡ് പാർലമെൻറ് അംഗീകാരം നൽകി.

200 വർഷത്തെ സൈനിക നിഷ്പക്ഷ നിലപാട് ഉപേക്ഷിച്ചാണു സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരാൻ മുന്നോട്ടുവരുന്നത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ ചേരുന്നത്. രണ്ടു രാജ്യങ്ങളും
അപേക്ഷ നാറ്റോ സെക്രട്ടറി ജനറലിന് കൈമാറും

മിക്ക നാറ്റോ സഖ്യരാഷ്ട്രങ്ങളും ഇരുരാജ്യങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിർപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. സ്വീഡന്‍റെയും ഫിൻലൻഡിന്‍റെയും ശ്രമം അംഗീകരിക്കില്ലെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് 
എർദോഗൻ വ്യക്തമാക്കി.