ഡൽഹിയിൽ തീപിടുത്തത്തിൽ  27 പേർ ​മരിച്ചു.

മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പമുള്ള കെട്ടിടത്തിനാണ് തീ​പി​ടി​ച്ച​ത്.

ഡൽഹിയിൽ തീപിടുത്തത്തിൽ  27 പേർ ​മരിച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ 50 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. തീപിടുത്തത്തിൽ  27 പേ​രാണ് വെ​ന്തു​മ​രി​ച്ചത്.12 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഡ​ൽ​ഹി മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പമുള്ള കെട്ടിടത്തിനാണ് തീ​പി​ടി​ച്ച​ത്. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പരിക്കേറ്റവരെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നിരവധി സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പിതാവ് അമർനാഥ് ഗോയൽ തീപിടിത്തത്തിൽ മരിച്ചു.കെട്ടിടത്തിന്യ ഫയർ ഫോഴ്സിൻ്റെ അനുമതിയുണ്ടായിരുന്നില്ലന്ന് റിപോർട്ടുണ്ട്. കെട്ടിട ഉടമ മനീഷ് ലാക്ര ഒളിവിലാണ്.