ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

: ഭക്ഷ്യ വിഷബാധയേറ്റ്
പെൺകുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ നടപടി.
കേസിൽ സർക്കാർ വിശദീകരണം നൽകണം.
കാസർകോഡ് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി
ഷവർമ്മ കഴിച്ച് മരിച്ചെന്ന വാർത്തയാണ് സ്വമേധയാ നടപടിക്ക് ആധാരം. പെൺകുട്ടി ഷവർമ്മ വാങ്ങിയ
കടയിൽ നിന്ന് ഭക്ഷണം കഴിച്ച
ഏതാനും കുട്ടികൾക്കും ഭക്ഷ്യയേറ്റിരുന്നു. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കും.