ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് യാത്രാവിലക്ക്

ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഉള്‍പ്പെടെ 13 നേതാക്കള്‍ക്ക് യാത്രാവിലക്ക്. ശ്രീലങ്കന്‍ സുപ്രിംകോടതിയാണ് വിദേശയായാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.അതേസമയം, റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കാനാണ് സാധ്യത.യു.എന്‍.പി നേതാവും മുന്‍പ്രധാനമന്ത്രിയുമാണ് റനില്‍ വിക്രമസിംഗെ.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര് മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന ആസ്ഥാനത്ത് അഭയം തേടി.
രാജപക്സ കുടുംബത്തിന്റെ ഹംബന്‍തൊട്ടയിലെ കുടുംബവീടിന് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. അനുയായികളെ അക്രമത്തിനു പ്രേരിപ്പിച്ച മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ ആഹ്വാനം ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുവെന്ന് അവകാശപ്പെട്ട പൊലീസ് വക്താവ്, രാജ്യവ്യാപക കര്‍ഫ്യൂ ഇന്ന് രാവിലെ വരെ നീട്ടിയതായി അറിയിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
അതേസമയം സൈന്യത്തിനും പൊലീസിനും അടിയന്തര അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിലൂടെ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. കലാപം നടത്തുന്നവര്‍ക്കെതിരെ വെടിവെക്കാനും സൈന്യത്തിന് അധികാരം നല്കി