ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാ കേസ്

ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാ കേസ്

നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാ കേസ്.സാമ്പത്തിക ഇടപാട് നടത്തി വഞ്ചിച്ചുവെന്ന പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ഉൾപ്പടെ 11 പേരാണ് പ്രതികൾ.ധർമ്മജൻ്റെ ഉടമസ്ഥതയിലുള്ള ധർമ്മൂസ് ഫിഷ്ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്നു പറഞ്ഞ് 45 ലക്ഷം വാങ്ങി പറ്റിച്ചെന്നാണ് പരാതി.ആസിഫ് അലിയാർ എന്നയാൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ്. ഫ്രാഞ്ചൈസി നൽകാമെന്നു പറഞ്ഞ് പലപോഴായി 43 ലക്ഷം വാങ്ങിയെന്നാണ് ആസിഫ് പറയുന്നത്.2019 നവംബർ 16ന് ഫിഷ് ഹബ്ബ് ആരംഭിച്ചെങ്കിലും കരാർ പ്രകാരം മീൻ എത്തിച്ചു നൽകിയില്ല. കോടതി നിർമേശപ്രകാരമാണ് കേസ്.
ധർമ്മജനാണ് ഒന്നാം പ്രതി.