എല്ലാം predictable ആയിരുന്നെന്ന് ജി23 പ്രശാന്തിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍
കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ഗ്രൂപ്പ് GCONRESS23 നേതാക്കളാണ് പ്രശാന്തിന്റെ വരവിനെ തുറന്ന് എതിര്‍ക്കുന്നത്.

ന്യൂഡൽഹി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്താനുള്ള സാധ്യത ശക്തമായിരിക്കവെ നേതാക്കൾക്കിടയിൽ എതിര്‍പ്പും വര്‍ധിക്കുന്നു. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ഗ്രൂപ്പ് 23 നേതാക്കളാണ് പ്രശാന്തിന്റെ വരവിനെ തുറന്ന് എതിര്‍ക്കുന്നത്. പ്രശാന്ത് ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും പുതുമയില്ലെന്ന നിലപാടിലാണ് ജി23. അതേസമയം കോണ്‍ഗ്രസിലെ സാധാരണക്കാര്‍ പ്രശാന്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുമുണ്ട്.
പെട്ടെന്നുള്ള പ്രശാന്തിന്റെ കോണ്‍ഗ്രസ് സ്നേഹത്തില്‍ നേതാക്കളിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രശാന്ത് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വലിയ രീതിയില്‍ പാര്‍ട്ടിയുടെ വോട്ട് ചോര്‍ത്തിയതും ചര്‍ച്ചയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെല്ലാം ഹൈക്കമാന്‍ഡും മറുപടി നല്‍കേണ്ടി വരും.
എന്നാൽ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനോട് സോണിയ അടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പില്ല. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുന്നതിനോടും നേതൃത്വത്തിന് എതിര്‍പ്പില്ല. എപ്പോഴാണ് ഇതൊക്കെ നടപ്പാക്കുക എന്ന കാര്യത്തില്‍ വ്യക്തത നിലനിൽക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്നാണ് സൂചന.
അതേസമയം പ്രശാന്ത് കോണ്‍ഗ്രസിലെത്തുന്ന കാര്യം ഏറെ കുറെ ഉറപ്പാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാലിത് കണ്‍സള്‍ട്ടന്റിന്റെ റോളിൽ മാത്രമായിരിക്കുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. അക്കാര്യത്തില്‍ അന്തിമതീരുമാനം സോണിയാ ഗാന്ധിയുടെയായിരിക്കും . നിലവില്‍ പ്രശാന്തിന് മറ്റ് പാര്‍ട്ടികളുമായിട്ടുള്ള തിരഞ്ഞെടുപ്പ് കരാറില്ല.
പ്രശാന്തിന്റെ ഐപാക്കിന് പക്ഷേ തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനെ നയിക്കേണ്ടതുണ്ട്. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അവരെ ഉപദേശിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ചിലപ്പോള്‍ പാര്‍ട്ടിയില്‍ ചേരുന്നത് വൈകാനും സാധ്യതയുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാകും പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുക എന്നും കരുതുന്നു. അതല്ലെങ്കില്‍ ഐപാക്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ടി വരും. പ്രശാന്തിന് കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഐപാക്കിന്റെ സേവനങ്ങളും ആവശ്യമാണ്. മണ്ഡലങ്ങളിലെ ഡാറ്റ അടക്കം ഇവരാണ് പരിശോധിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.