പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചിട്ടില്ലന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊതുവേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ലജ്ജ ഉണ്ടാകുമെന്നും വേദിയിലെത്തിയ പെൺകുട്ടിക്ക് ലജ്ജ ഉള്ളതായി  ബോധ്യപ്പെട്ടപ്പോൾ ഇതൊഴിവാക്കാനാണ് ആ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയതിന് ഉത്തരവാദപ്പെട്ട വരെ  അബ്ദുല്ല മുസ്ലിയാർ വിമർശിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചിട്ടില്ലന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊതുവേദിയിലേക്ക് വരുമ്പോൾ സ്ത്രീകൾ ലജ്ജ ഉണ്ടാകുമെന്നും വേദിയിലെത്തിയ പെൺകുട്ടിക്ക് ലജ്ജ ഉള്ളതായി  ബോധ്യപ്പെട്ടപ്പോൾ ഇതൊഴിവാക്കാനാണ് ആ പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയതിന് ഉത്തരവാദപ്പെട്ട വരെ  അബ്ദുല്ല മുസ്ലിയാർ വിമർശിച്ചതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചെന്ന വാദം തെറ്റാണ്. അങ്ങനെയൊന്ന് അവിടെ സംഭവിച്ചിട്ടില്ല. സ്ത്രീകൾ ലജ്ജിതരാകുന്ന മാനസിക അവസ്ഥ മനസിലാക്കിയാണ് സമസ്ത നേതാവ് പ്രതികരിച്ചത്. സ്റ്റേജിൽ കയറാൻ പെൺകുട്ടിക്ക് ലജ്ജയുണ്ടായതായി അദ്ദേഹം മനസിലാക്കിയിരുന്നു. ഇതോടെയാണ് കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ചത്.

ഈ സംഭവത്തിൽ പെൺകുട്ടിക്കോ വീട്ടുകാർക്കോ നാട്ടുകാർക്കോ പരാതിയില്ല. രാജ്യത്തിന്‍റെ നന്മ മനസിലാക്കി പ്രവർത്തിക്കുന്നവരാണ് സമസ്ത അംഗങ്ങൾ. കാലോചിതമായ പ്രവർത്തനമാണ് സമസ്ത നടത്തുന്നത്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. കേസെടുക്കുന്നത് ഒന്നും ഒരു വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടന്ന് വിമർശനം ഉയർന്നതോടെയാണ് സമസ്ത വിചിത്രമായ ന്യായീകരണവുമായി രംഗത്തു വന്നത്.