ടോപ്പ് ഓർഡറിൽ സ്ഥാനം ലഭിക്കുന്നത് അപ്രതീക്ഷമല്ല: അശ്വിൻ

ഡൽഹിക്കെതിരായ മത്സരത്തിൽ മൂന്നാമതായി ഇറങ്ങിയ അശ്വിൻ അർദ്ധസെഞ്ച്വറി നേടിയിരുന്നു

ടോപ്പ് ഓർഡറിൽ സ്ഥാനം ലഭിക്കുന്നത് അപ്രതീക്ഷമല്ല: അശ്വിൻ

നവി മുംബൈ: സീസണ് മുന്നോടിയായി തന്‍റെ ബാറ്റിങ് ടെക്‌നിക്കിൽ നടത്തിയ പരീക്ഷണങ്ങൾ ഐപിഎല്ലിൽ ഫലം കണ്ടെന്ന് രവിചന്ദ്രൻ അശ്വിൻ. ഇത് രാജസ്‌ഥാൻ ബാറ്റിങ്ങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയതിന് കാരണമായെന്നും ഓൾറൗണ്ടറായ അശ്വിൻ കൂട്ടിച്ചേർത്തു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വൺ ഡൗണായി ബാറ്റിങ്ങിനിറങ്ങി 38 പന്തിൽ 50 റൺസ് നേടിയ അശ്വിന്‍റെ കരുത്തിലാണ് രാജസ്ഥാൻ പൊരുതാവുന്ന സ്കോറിലെത്തിയത്.

പൂർണ്ണമായും ബാറ്റിങ്ങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് ടോപ്പ് ഓർഡറിൽ സ്ഥാനം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാൻ ഓപ്പൺ ചെയ്‌ത കുറച്ച് പരിശീലന ഗെയിമുകളും ഞങ്ങൾക്കുണ്ടായിരുന്നു. താൻ ബാറ്റിങ്ങിൽ വളരെയധികം പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്നും അതെല്ലാം കളത്തിൽ പ്രാവർത്തികമാക്കനാകുന്നതിൽ സന്തോഷമുണ്ടെന്നും വെറ്ററൻ ഓഫ് സ്‌പിന്നർ കൂട്ടിച്ചേർത്തു. ഡൽഹിക്കെതിരായ മത്സരത്തിലെ പ്രകടനം സന്തേഷം നൽകുന്നു, പക്ഷേ അത് ടീമിനെ വിജയത്തിലെത്തിക്കാൻ മാത്രം മതിയായില്ല.

12 കളികളിൽ നിന്ന് 14 പോയിന്‍റുമായി രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ മൂന്നാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്നും 12 പോയിന്‍റുമായി ഡൽഹി അഞ്ചാം സ്ഥാനത്താണ്. ടൂർണമെന്‍റിന്‍റെ ഒടുക്കം എപ്പോഴും സമ്മർദം നിറഞ്ഞതായിരിക്കും. പ്ലേ ഓഫ് ഉറപ്പാക്കാൻ രാജസ്ഥാന് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ടെന്നും അശ്വിൻ പറഞ്ഞു.