സ്വര്‍ണ വില കുറഞ്ഞു

രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്വര്‍ണ വില കുറയുന്നത്.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 432 രൂപ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,845രൂപയും പവന് 38,760 രൂപയുമായി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കഴിഞ്ഞ വാരാന്ത്യത്തിൽ പവന് 240 രൂപ കുറഞ്ഞതിന് ശേഷം മാറ്റമില്ലാതെ തുടർന്ന വിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവായിരുന്നു രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ശനിയാഴ്ച ഗ്രാമിന് 30 രൂപ കുറഞ്ഞത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.