സ്വര്‍ണ വിലയില്‍ നേരിയ കുറവ്; ഗ്രാമിന് 4780 രൂപ

സ്വര്‍ണം പവന് 38240 രൂപയും ഗ്രാമിന് 4780 രൂപയും

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; ഗ്രാമിന് 4780 രൂപ

എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയകുറവ്. പവന് 120 രൂപ കുറഞ്ഞതോടെ പവന് 38240 രൂപയും ഗ്രാമിന് 4780 രൂപയുമായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്.ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. എന്നാൽ ചാഞ്ചാട്ടം തുടരുകയായിരുന്ന സ്വർണ വിപണിയിൽ കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിൽ വില കുറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.