സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 37,920 രൂപയും ഗ്രാമിന് 4740 രൂപയും. മെയ് ഒന്നിനും ഇതേ നിരക്കിലായിരുന്നു സ്വര്‍ണവില. ഈ മാസം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മെയ് നാലിനായിരുന്നു. പവന് 37,600 രൂപയായിരുന്നു അന്നത്തെ വില.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
അതേസമയം, ദേശീയതലത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 51,790 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 47,440 രൂപയുമാണ് ഇന്നത്തെ വില. 730 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചെന്നൈയില്‍ 24 കാരറ്റിന് (10 ഗ്രാം) 53,260 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,821 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 51,700 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,400 രൂപയുമാണ്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam