സ്വര്‍ണ വില വീണ്ടും കൂടി

സ്വര്‍ണ വില വീണ്ടും കൂടി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കൂടി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,880 രൂപ.

ഗ്രാമിന് 35 രൂപ കൂടി 4860 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെയും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 440 രൂപ. മാസത്തിന്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഇതു കുറയുകയായിരുന്നു.