സംസ്ഥാനത്ത് 4 ദിവസത്തിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് 4 ദിവസത്തിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് 4 ദിവസത്തിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ചൊവ്വാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില പവന് 37,240 രൂപയും ഗ്രാമിന് 4655 രൂപയുമായി. കഴിഞ്ഞ ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില തുടര്‍ന്നിരുന്നത്. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു വില.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഏറ്റവും ഒടുവിലായി സ്വര്‍ണവില വര്‍ധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണ വില താഴേക്ക് പോയത്. മെയ് മാസം ഒന്‍പതിനായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

അതേസമയം, കേരളത്തില്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 64.50, എട്ട് ഗ്രാമിന് 516 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ വെള്ളി നിരക്ക്. തിങ്കളാഴ്ചയും ഇതേ നിരക്കിലാണ് വ്യാപാരം നടന്നത്. അതിനുമുന്‍പ് യഥാക്രമം 63.70, 509.60 എന്നിങ്ങനെയായിരുന്നു വില.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

രാജ്യാന്തര വിപണിയ്ക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍-രൂപ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കാറുണ്ട്.