കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'; കെ മുരളീധരന്‍ എം.പി

കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'; കെ മുരളീധരന്‍ എം.പി

കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചു.ഇപ്പോള്‍ കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

'മോദി - പിണറായി കൂടിക്കാഴ്ചയിലെ ചര്‍ച്ചകള്‍ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെ അയച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനം കണ്ട് പഠിക്കാനാണെങ്കില്‍ ഗുജറാത്തില്‍ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വര്‍ഷം തുടര്‍ന്നിട്ടില്ല. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ പോകുന്നത്. ഇനി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കും. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയില്‍ സമരക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണന്നും' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

'പൊലീസില്‍ നിന്ന് സി.പി.ഐക്കാര്‍ക്കും ഉമ്മ കിട്ടുന്നുണ്ടെന്ന് കാനം മറക്കരുത്.ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ടിക്കറ്റ് കാശ് പോലും നഷ്ടമാവും.എയിംസിന് ഉടന്‍ അനുമതി നല്‍കണമെന്ന് ആവശപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി.ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്.പക്ഷെ ഇതിന് സി.പി.എമ്മും പിന്തുണ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുരളീധരന്‍ പറഞ്ഞു.

വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും എന്നാല്‍ കെ മുരളീധരന്‍ കാരണം ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.