കശ്മീരില്‍ സിഐഎസ്‌എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം

കശ്മീരില്‍ സിഐഎസ്‌എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം

ജമ്മു കശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ എ എസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപം വെച്ചാണ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒന്‍പത് സിഐഎസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.. പതിനഞ്ച് സിഐഎസ്‌എഫ് ജവാന്മാരാണ് ബസില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അതേ സമയം ബാരാമുള്ളയില്‍ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ 20 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സുജ്വാനില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജമ്മു സന്ദര്‍ശിക്കാനിക്കെയാണ് ഭീകരാക്രമണം. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദര്‍ശനം നടത്തുന്നത്.