ഗ്യാന്‍വാപി; ഹര്‍ജി പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റി സുപ്രീംകോടതി

ഗ്യാന്‍വാപി; ഹര്‍ജി പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റി സുപ്രീംകോടതി

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വെയ്ക്കെതിരായ ഹര്‍ജി പരി​ഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.വാരാണസി കോടതി അതുവരെ തുടര്‍നടപടി സ്വീകരിക്കരുത് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹിന്ദുവിഭാഗത്തിന്‍റെ അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരി​ഗണിക്കുന്നത് മാറ്റിവച്ചത്. ഗ്യാന്‍വാപി സര്‍വ്വെ റിപ്പോര്‍ട്ട് കോടതിയില്‍ നല്കി. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാരാണസി കോടതി നടപടികള്‍ തല്ക്കാലം സ്റ്റേ ചെയ്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നാളെ മൂന്നു മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍വ്വെയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാന്‍ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിര്‍ദ്ദേശവും കഴിഞ്ഞ ദിവസം കോടതി നല്കി.